Tuesday, May 7, 2024
HomeUncategorizedനീരജിന്‌ രണ്ടാം സ്‌ഥാനം

നീരജിന്‌ രണ്ടാം സ്‌ഥാനം

സൂറിച്ച്‌: ഇന്ത്യയുടെ ഒളിമ്ബിക്‌ സ്വര്‍ണ മെഡല്‍ ജേതാവ്‌ ജാവലിന്‍ ത്രോ താരം നീരജ്‌ ചോപ്ര സൂറിച്ച്‌ ഡയമണ്ട്‌ ലീഗില്‍ രണ്ടാം സ്‌ഥാനം സ്വന്തമാക്കി.

85.71 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജ്‌ രണ്ടാം സ്‌ഥാനത്തെത്തിയത്‌. ലോങ്‌ ജമ്ബില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ അഞ്ചാം സ്‌ഥാനത്തു ഫിനിഷ്‌ ചെയ്‌തു.

ഹംഗറിയിലെ ബുഡാപെസ്‌റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനു പിന്നാലെയാണു നീരജ്‌ സൂറിച്ചില്‍ മത്സരിക്കാനിറങ്ങിയത്‌. 88.17 മീറ്റര്‍ എറിഞ്ഞായിരുന്നു താരം സ്വര്‍ണം നേടിയത്‌. ഇന്നലെ ആദ്യ അവസരത്തില്‍ 80.79 മീറ്ററാണ്‌ എറിഞ്ഞത്‌. രണ്ടാം അവസരം ഫൗളായി. മൂന്നാം അവസരവും ഫൗളായതോടെ ചെക്ക്‌ റിപ്പബ്ലിക്കിന്റെ യാക്കൂബ്‌ വാദ്‌ലെജ്‌ 83.46 മീറ്ററുമായി ഇന്ത്യന്‍ താരത്തിന്റെ മുന്നിലെത്തി. ജൂലിയന്‍ വെബര്‍ 85.04 മീറ്റര്‍ എറിഞ്ഞ്‌ ഇരുവരുടെയും മുന്നിലെത്തി. മൂന്ന്‌ അവസരങ്ങള്‍ക്കു ശേഷം നീരജ്‌ അഞ്ചാം സ്‌ഥാനത്തായിരുന്നു.
നാലാമത്തെ ഏറിലാണ്‌ രണ്ടാം സ്‌ഥാനം ഉറപ്പിച്ചത്‌. വാദ്‌ലെജ്‌ ഒന്നാം സ്‌ഥാനം നേടി. താരം 85.86 മീറ്റര്‍ ദൂരം കണ്ടെത്തി. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ 85.04 മീറ്റര്‍ എറിഞ്ഞു മൂന്നാമനായി. ഈ സീസണിലെ ഡയമണ്ട്‌ ലീഗിന്റെ ദോഹ (88.67 മീറ്റര്‍), ലുസെയ്‌ല്‍ (87.66 മീറ്റര്‍) എഡിഷനുകളില്‍ നീരജ്‌ ജേതാവായിരുന്നു. 14 എഡിഷനുകളാണ്‌ ഡയമണ്ട്‌ ലീഗിനുള്ളത്‌. വിവിധ എഡിഷനുകളിലായി കൂടുതല്‍ പോയന്റ്‌ നേടുന്ന എട്ട്‌ താരങ്ങള്‍ ഫൈനല്‍സില്‍ മത്സരിക്കും. നിലവിലെ ജേതാവ്‌ കൂടിയാണു നീരജ്‌.
ലോങ്‌ ജമ്ബില്‍ ശ്രീശങ്കര്‍ 7.99 മീറ്റര്‍ ദൂരമാണു ചാടിയത്‌. മൂന്നാം സ്‌ഥാനം വരെയെത്തിയ താരം അവസാന ഘട്ടത്തിലാണ്‌ അഞ്ചാം സ്‌ഥാനത്തേക്ക്‌ വീണത്‌. ഗ്രീസിന്റെ ടെന്റൊ?ു മില്‍ടിയാഡിസ്‌ 8.20 മീറ്റര്‍ ചാടി ഒന്നാം സ്‌ഥാനം നേടി. ജമൈക്കയുടെ ഗെയ്‌ല്‍ തജയ്‌ 8.07 മീറ്റര്‍ ചാടി രണ്ടാം സ്‌ഥാനവും യു.എസിന്റെ ലോസന്‍ ജാരിയന്‍ 8.05 മീറ്റര്‍ ചാടി മൂന്നാം സ്‌ഥാനവും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular