Thursday, May 2, 2024
HomeUSAജോ ബൈഡന്റെ ഭാര്യയ്ക്ക് കോവിഡ്; പ്രസിഡന്റ് നെഗറ്റീവ്

ജോ ബൈഡന്റെ ഭാര്യയ്ക്ക് കോവിഡ്; പ്രസിഡന്റ് നെഗറ്റീവ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ അനുഭവപ്പെടുന്നുള്ളൂ.

ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വീട്ടില്‍ വിശ്രമത്തിലാണെന്നും ജില്‍ ബൈഡന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലിസബത്ത് അലക്‌സാണ്ടര്‍ അറിയിച്ചു.

ജില്ലി ബൈഡന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, പ്രസിഡന്റ് ജോ ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും നെഗറ്റീവ് ആണ് ഫലം. എങ്കിലും ഒരാഴ്ച നിരീക്ഷണം തുടരുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.

സമീപകാലത്ത് അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 ആണ് യുഎസില്‍ പടരുന്നത്. രാജ്യത്ത് പടരുന്നതില്‍ 17 ശതമാനവും പുതിയ വകഭേദമാണെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular