Saturday, April 27, 2024
HomeKeralaമണിപ്പൂര്‍ കലാപം: കര്‍ഫ്യൂ ലംഘിച്ച്‌ ജനക്കൂട്ടം നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി, 40 പേര്‍ക്ക് പരുക്ക്

മണിപ്പൂര്‍ കലാപം: കര്‍ഫ്യൂ ലംഘിച്ച്‌ ജനക്കൂട്ടം നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി, 40 പേര്‍ക്ക് പരുക്ക്

ഇംഫാല്‍: മണിപ്പൂരില്‍ ഇന്നലെ കര്‍ഫ്യൂ ലംഘിച്ച്‌ ജനക്കൂട്ടം നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. സുരക്ഷാസേന തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്.

സംഘര്‍ഷത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. ചുരാചന്ദ്പുര്‍- ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. കുക്കി ഭൂരിപക്ഷ മേഖലയിലുള്ള മെയ്തീ വിഭാഗക്കാരുടെ വീടുകള്‍ തിരിച്ചുപിടിക്കാനാണ് 30,0000 ഓളം വന്ന ജനക്കൂട്ടം ഒരു സംഘടനയുടെ നേതൃത്വത്തില്‍ സൈന്യത്തിന്റെ ബാരിക്കേഡ് തകര്‍ത്ത സാഹചര്യമുണ്ടായത്.

എന്‍എച്ച്‌2ല്‍ ഫൗഗക്‌ചോ ഇഖായിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യത്തിന് 200 തവണ കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വൈകിട്ട് വരെയും സ്ഥലത്ത് നിന്ന് പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ ജനക്കൂട്ടം പ്രദേശത്ത് തമ്ബടിക്കുകയായിരുന്നു. ജനക്കൂട്ടത്തെ സൈന്യം ആദ്യ ക്വാക്തയില്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് ആള്‍ക്കൂട്ടം ഫൗഗക്‌ചോ ഇഖായിലേക്ക് എത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular