Sunday, May 5, 2024
HomeKeralaചെറുതോണി അണക്കെട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ട് പൂട്ടി, സുരക്ഷാ വീഴ്ചയെന്ന്...

ചെറുതോണി അണക്കെട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ട് പൂട്ടി, സുരക്ഷാ വീഴ്ചയെന്ന് പരാതി

ടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടില്‍ സുരക്ഷാവീഴ്ചയെന്ന കെ.എസ്.ഇ.ബിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡാമിനുള്ളില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ട് പൂട്ടുകയായിരുന്നു. കൂടാതെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ചുവന്ന ദ്രാവകവും ഒഴിച്ചു. ജൂലായ് 22ന് പകല്‍ 3.15നാണ് സംഭവം. സിസി ടിവി ദൃശ്യങ്ങളില്‍ യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബര്‍ വരെ സന്ദര്‍ശിക്കാം. ജനങ്ങളുടെ താത്പര്യമടക്കം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. ഓണം പ്രമാണിച്ച്‌ ആഗസ്റ്റ് പകുതിയോടെയാണ് അണക്കെട്ടുകള്‍ തുറന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular