Saturday, May 4, 2024
HomeKeralaഇന്ന് ഇനി അവകാശവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല, പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ജെയ്‌ക് സി തോമസ്; എല്ലാം വോട്ടിംഗ് മെഷീൻ...

ഇന്ന് ഇനി അവകാശവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല, പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ജെയ്‌ക് സി തോമസ്; എല്ലാം വോട്ടിംഗ് മെഷീൻ പറയുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയില്‍ ശുഭപ്രതീക്ഷയെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പറയുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ന് ഇനി അവകാശവാദങ്ങള്‍ക്കൊന്നും പ്രസക്തിയുള്ള ദിവസമല്ല. ചെറിയ മിനിട്ടുകളുടെ ദൈര്‍ഘ്യത്തിനപ്പുറം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ റിസല്‍ട്ട് പുറത്തുവരാൻ പോകുകയാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പറയുന്നത്. പ്രതീക്ഷയ്ക്ക് ഒരു മങ്ങലും ഏറ്റിട്ടില്ല.’- ജെയ്‌ക് പറഞ്ഞു.

എല്ലാം വോട്ടിംഗ് മെഷീൻ പറയുമെന്നും ഫലം വന്ന ശേഷം പ്രതികരിക്കാമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി പള്ളിയും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എൻ ഡി എ സ്ഥാനാര്‍ത്ഥി ലിജിൻ ലാലും പ്രതികരിച്ചു.

അതേസമയം, ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തില്‍ വച്ചാണ് വോട്ടെണ്ണല്‍ നടക്കുക. ഉടൻ സ്‌ട്രോംഗ് റൂം തുറക്കും. എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. പത്ത് മണിയോടെ ചിത്രം വ്യക്തമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular