Friday, April 26, 2024
HomeKeralaയുവത്വം ലഹരിയുടെ പിടിയിൽ : പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്

യുവത്വം ലഹരിയുടെ പിടിയിൽ : പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്

കൊച്ചി : ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ.അടുത്തകാലത്തായാണ് ലഹരിമരുന്ന് കേസിൽ പിടിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം ഇത്തരത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നത്. 25 വയസുവരെയുള്ള പെൺകുട്ടികളാണ് പിടിക്കപ്പെടുന്നവരിൽ ഏറെയും.

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ വൈപ്പിൻ സ്വദേശി ആര്യ ചോലാട്ടിന്റെ ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജാമ്യാപേകഷ വിധിപറയാൻ മാറ്റി.

ഈ വർഷം ജനുവരിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ സാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെൻട്രൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ചേർന്ന് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular