Sunday, May 5, 2024
HomeKeralaസെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടന്‍ സ്ഥാപിക്കണമെന്ന് എസ് ഡി പി ഐ

സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടന്‍ സ്ഥാപിക്കണമെന്ന് എസ് ഡി പി ഐ

കോഴിക്കോട് : സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ല കമ്മിറ്റി . നേരത്തെ മലബാർ സംസ്ഥാന വേണമെന്ന ആവശ്യവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെയാണ് സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് സ്ഥാപിക്കണമെന്ന വാദം.

ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരിയുടെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍, വയനാട്ടിലെ ആദിവാസികള്‍, ഭൂരഹിതര്‍, കെ.റെയില്‍, ദേശീയ പാത വികസനം തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ടവർക്കും, മലബാറിന്റെ വികസനത്തിനായി പരിശ്രമിക്കുന്നവര്‍ക്കും എറണാകുളത്ത് പോയി നിയമ പോരാട്ടം നടത്തുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ഹൈക്കോടതിയുടെ ബെഞ്ച് കോഴിക്കോട് സ്ഥാപിക്കല്‍ അനിവാര്യമാണ് എന്നാണ് സംഘടന ഉന്നയിക്കുന്ന വാദം .

2010 മുതല്‍ എസ് ഡി പി ഐ ഇതിനായി സമരങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ‘ മലബാർ സംസ്ഥാനം’ രൂപീകരിക്കാൻ തെലങ്കാന മോഡൽ സമരവുമായി തെരുവിലിറങ്ങണമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുഖപത്രത്തിന്റെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി നേരത്തേ പ്രസ്താവിച്ചിരുന്നു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ 3 ദിവസം തങ്ങുന്ന വിധം അഡീഷണൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള ഭരണ കേന്ദ്രങ്ങൾ മലബാറിൽ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന ആവശ്യവും ഫൈസി ഉന്നയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular