Tuesday, May 7, 2024
HomeUSAനിജ്ജാറിന്റെ കൊലപാതകം: ഇന്ത്യക്കെതിരായ കാനഡയുടെ ആരോപണം ഗുരുതരം -അമേരിക്ക

നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യക്കെതിരായ കാനഡയുടെ ആരോപണം ഗുരുതരം -അമേരിക്ക

വാഷിങ്ടണ്‍: ഖാലിസ്താൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഗുരുതരമാണെന്നും പൂര്‍ണമായി അന്വേഷിക്കണമെന്നും അമേരിക്ക.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ അമേരിക്കൻ സന്ദര്‍ശനവേളയില്‍ വിഷയം ചര്‍ച്ചയായെന്നും അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായും വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിര്‍ബി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേയ്ക് സുള്ളിവനുമായും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊലപാതകത്തില്‍ കാനഡയുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേലും അറിയിച്ചു. ഇന്ത്യയുമായും കാനഡയുമായും ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular