Tuesday, April 30, 2024
HomeIndiaഉത്തര്‍പ്രദേശ് പിടിക്കാന്‍ ബിജെപിക്ക് തിരിച്ചടി എസ് പി രണ്ടും കല്പിച്ച്

ഉത്തര്‍പ്രദേശ് പിടിക്കാന്‍ ബിജെപിക്ക് തിരിച്ചടി എസ് പി രണ്ടും കല്പിച്ച്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് 2022 ല്‍ നടക്കാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കും മുന്‍പ് ഭരിച്ചിരുന്ന ബിഎസ്പിക്കും കനത്ത തിരിച്ചടി. ഈ പാര്‍ട്ടികളില്‍ നിന്നുള്ള ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആറ് ബിഎസ്പി എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയുമാണ് എസ്പിയുടെ ഭാഗമായത്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ഈ രാഷ്ട്രീയ മാറ്റം സമാജ്വാദി പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ലഖ്‌നൗവിലെ ആസ്ഥാന മന്ദിരത്തില്‍ എംഎല്‍എമാര്‍ക്ക് സ്വീകരണം നല്‍കി.

ബിഎസ്പി എംഎല്‍എമാരായ അസ്ലം അലി ചൗധരി, അസ്ലം റെയ്‌നെ, ഹര്‍ഗോവിന്ദ് ഭാര്‍ഗവ, മുജ്തബ സിദ്ധിഖി, ഹക്കീം സിങ് ബിന്ദ്, സുഷമ പട്ടേല്‍ എന്നിവരാണ് സീതാപൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാകേഷ് രാത്തോറിനൊപ്പം സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular