Saturday, May 4, 2024
HomeIndiaവിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ റാഗിംഗിനും ലെെംഗികാതിക്രമത്തിനും ഇരയാകുന്നു; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് രക്ഷിതാക്കള്‍

വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ റാഗിംഗിനും ലെെംഗികാതിക്രമത്തിനും ഇരയാകുന്നു; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് രക്ഷിതാക്കള്‍

പൂനെ: ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ റാഗിംഗിനും ലെെംഗികാതിക്രമത്തിനും വിധേയരാകുവെന്ന് ആരോപണം.

പൂനെയിലെ പാര്‍വതിയിലുള്ള മുക്തംഗൻ ഇംഗീഷ് സ്‌കൂളിനെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവിടെ പഠിക്കുന്ന ഒമ്ബത്, പത്ത്, ജൂനിയര്‍ കോളേജുകളിലെ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് കുട്ടികള്‍ ലെെംഗികാതിക്രമത്തിന് ഇരയാകുന്നത്. ആണ്‍കുട്ടികളാണ് കൂടുതലായും ഇതിന് ഇരയാകുന്നത്. സംഭവത്തില്‍ ഇരകളുടെ മാതാപിതാക്കള്‍ പാര്‍വതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്റെ മകനെ ബാത്ത്റൂമില്‍ കൊണ്ടുപോയി റാഗിംഗ് ചെയ്തെന്ന് ഒരു രക്ഷിതാവ് പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ മാനേജ്മെന്റിനോട് പരാതിപ്പെട്ടിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സ്കൂളില്‍ സുരക്ഷാ സംവിധാനം നടപ്പാക്കണമെന്ന് സ്കൂളിനെതിരെ പ്രതിഷേധനത്തിന് നേതൃത്വം നല്‍കിയ എം എൻ എശ് പ്രവര്‍ത്തകൻ വിക്രാന്ത് അമ്രാലെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular