ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നയപരമായ തന്ത്രങ്ങളുടെ രൂപീകരണവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
മുന്‍ എം പി പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ച കെട്ടിടത്തിലാണ് നിലവില്‍ കോണ്‍ഗ്രസ് തന്ത്രങ്ങളുടെ വാര്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്. കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഈ മാസം 13 നകം കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യസഭാഗം കാര്‍ത്തികേയ ശര്‍മക്ക് ഈ കെട്ടിടം അനുവദിച്ച് ഇതിനകം കേന്ദ്രം ഉത്തരവും ഇറക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ നാളെ മുതല്‍ അദ്ദേഹത്തിന്റെ പേരിലായിരിക്കും ഈ കെട്ടിടം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വാര്‍ റും ഒഴിയേണ്ടി വരുമെന്നാണു വിവരം.കോണ്‍ഗ്രസ് എം പിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.