Friday, May 10, 2024
HomeKeralaപരിസ്ഥിതിലോല മേഖല: വനം അതിര്‍ത്തിയായി നിശ്ചയിച്ചു റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

പരിസ്ഥിതിലോല മേഖല: വനം അതിര്‍ത്തിയായി നിശ്ചയിച്ചു റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുടെ(ഇഎസ്‌എ) പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജനവാസ മേഖലയെ ഒഴിവാക്കുന്നതിനായി അതിര്‍ത്തി വനമായി കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാൻ ജില്ലാ കളക്ടര്‍മാര്‍ക്കു പരിസ്ഥിതി വകുപ്പു ഡയറക്ടറുടെ നിര്‍ദേശം.
കസ്തൂരി രംഗൻ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട അതിര്‍ത്തി വേര്‍തിരിച്ച്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിലാണ് വനം അതിര്‍ത്തിയായി നിശ്ചയിച്ചു റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം.

കസ്തൂരി രംഗൻ റിപ്പോര്‍ട്ടില്‍ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ജനവാസ മേഖലകളില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി നിശ്ചയിച്ചിച്ചിട്ടുള്ള പ്രദേശങ്ങളെ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി കൂടി പരിശോധിച്ചു വേണം റിപ്പോര്‍ട്ട് നല്‍കാനെന്നും നിര്‍ദേശിക്കുന്നു. ഇതു സംബന്ധിച്ച യോഗവും ചേരുന്നുണ്ട്.

11 ജില്ലകളിലെ 123 വില്ലേജുകളിലാണ് ഇഎസ്‌എ അതിര്‍ത്തി നിര്‍ണയിക്കേണ്ടത്. റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചാല്‍ മലയോരമേഖലയ്ക്ക് ആശ്വാസമാകും.

കളക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി വകുപ്പു ക്രോഡീകരിച്ച്‌ വനം, റവന്യൂ വകുപ്പുകള്‍ക്കു കൈമാറും. ഇവരുടെകൂടി റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാകും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക. സംസ്ഥാനത്തെ 123 വില്ലേജുകളിലായാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular