Tuesday, May 21, 2024
HomeKeralaറബറിന്‍റെ വ്യാപാര നിയന്ത്രണങ്ങള്‍: പ്രായോഗിക സമീപനം ആവശ്യമെന്ന് എഎന്‍ആര്‍പിസി

റബറിന്‍റെ വ്യാപാര നിയന്ത്രണങ്ങള്‍: പ്രായോഗിക സമീപനം ആവശ്യമെന്ന് എഎന്‍ആര്‍പിസി

കോട്ടയം: വനനാശം കുറയ്ക്കുന്നതിനായി കാര്‍ഷികോത്പന്നങ്ങളുടെമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങളില്‍ പ്രകൃതിദത്ത റബറിന്‍റെയും റബറുത്പന്നങ്ങളുടെയും വ്യാപാരനിയന്ത്രണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ പ്രായോഗിക സമീപനം‍ ആവശ്യമാണെന്ന് പ്രകൃതിദത്ത റബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സംഘടനയായ അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) ആവശ്യപ്പെട്ടു.
പരിസ്ഥിതി സൗഹാര്‍ദ വിളയായ പ്രകൃതിദത്ത റബറിന്‍റെ ലഭ്യത സുസ്ഥിരമാക്കേണ്ടത് ആഗോളതലത്തിലുള്ള വികസനത്തിന് അനിവാര്യമാണ്.

റബര്‍കൃഷിയുടെ തുടര്‍ച്ചയ്ക്കു വിഘാതമാകുന്ന നിയന്ത്രണങ്ങള്‍ പുനഃപരിശോധിച്ച്‌ ലഘൂകരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിക്കാന്‍ എഎന്‍ആര്‍പിസി തീരുമാനിച്ചു. ഗുവാഹത്തിയില്‍ നടന്ന എഎന്‍ആര്‍പിസിയുടെ 54-ാമത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണു പ്രകൃതിദത്ത റബര്‍ മേഖലയുടെ നിലനില്‍പിനായി റബറുത്പാദകരാജ്യങ്ങള്‍ സംയുക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഇന്ത്യ അടക്കം ബംഗ്ലാദേശ്, കമ്ബോഡിയ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിങ്ങനെ 13 രാജ്യങ്ങളാണ് ഇപ്പോള്‍ എഎന്‍ആര്‍പിസിയില്‍ അംഗങ്ങളായിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular