Wednesday, May 1, 2024
HomeCinemaടൊവിനോ - തൃഷ ചിത്രം 'ഐഡന്റിറ്റി' കൊച്ചിയിലേക്ക്

ടൊവിനോ – തൃഷ ചിത്രം ‘ഐഡന്റിറ്റി’ കൊച്ചിയിലേക്ക്

ടൊവിനോ തോമസ് നായകനാവുന്ന ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ നവംബര്‍ 25ന് കൊച്ചിയില്‍ ആരംഭിക്കും.

ഈ ഷെഡ്യൂളിലാണ് ടൊവിനോ തോമസും നായിക തൃഷയും ജോയിൻ ചെയ്യുന്നത്. ഗോവയിലാണ് ഐഡന്റിറ്റിയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും ഫോറൻസിക്കിനുശേഷം ടൊവിനോ തോമസുമായി ഒരുമിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. പ്രശസ്ത ബോളിവുഡ് നടിയും മോഡലും അവതാരകയുമായ മന്ദിര ബേദിയുടെ രംഗങ്ങളാണ് ഗോവയില്‍ ചിത്രീകരിച്ചത്.

മന്ദിര ബേദിയുടെ ആദ്യ മലയാള ചിത്രമാണ് ഐഡന്റിറ്രി. ദില്‍വാലേ ദുല്‍ഹാനിയാ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മന്ദിര, പ്രഭാസിന്റെ സാഹോയില്‍ പ്രതിനായികയായി എത്തിയിരുന്നു. തെന്നിന്ത്യൻ താരം വിനയ് റായ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. രാജസ്ഥാനിലും കോയമ്ബത്തൂരിലും ചിത്രീകരണം ഉണ്ടായിരുന്നു.

രാഗം മൂവീസിന്റെ ബാനറില്‍ രാജുമല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. അതേസമയം വഴക്ക്, അദൃശ്യ ജാലകങ്ങള്‍, അന്വേഷിപ്പിൻ കണ്ടെത്തും, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളാണ് ടൊവിനോ നായകനായി റിലീസിന് ഒരുങ്ങുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തില്‍ അഭിനയിച്ചു വരികയാണ് ടൊവിനോ. മോഹൻലാല്‍, പൃഥ്വിരാജ് ചിത്രം എമ്ബുരാനിലും ടൊവിനോ അഭിനയിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular