Thursday, May 2, 2024
HomeGulfകുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു

കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു

കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് അമാനി ബുഗമാസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അഹമ്മദ് അല്‍ സബാഹിന് മന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചത്.

വൈദ്യുതി മന്ത്രി ഡോ. ജാസിം മുഹമ്മദിന് പൊതുമരാമത്ത് വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല നല്‍കി. കരാറുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നും, റോഡ് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലന്നും ആരോപിച്ച്‌ അമാനി ബുഗമാസിനെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു.

അതിനിടെ മന്ത്രിയുടെ കാലത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍ നടന്ന നിയമലംഘനങ്ങള്‍ അന്വേഷിക്കാൻ പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്ന് പാര്‍ലിമെന്റ് അംഗം മുബാറക് അല്‍-താഷ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular