Friday, May 3, 2024
HomeIndiaകാവേരി ജലം തമിഴ്നാടിന് വിട്ടുനല്‍കാന്‍ കഴിയില്ല: ഡി.കെ ശിവകുമാര്‍

കാവേരി ജലം തമിഴ്നാടിന് വിട്ടുനല്‍കാന്‍ കഴിയില്ല: ഡി.കെ ശിവകുമാര്‍

ബെംഗളൂരു: തമിഴ്നാടിന് ജലം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. നവംബര്‍ ഒന്നു മുതല്‍ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്സ് ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ശിവകുമാര്‍ പ്രതികരണവുമായി എത്തിയത്. കാവേരി നദീതടത്തില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും അതിനാല്‍ വിട്ട് നല്‍കാന്‍ കഴിയില്ലെന്നും ശിവകുമാര്‍ അറിയിച്ചു.

കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് തമിഴ്‌നാട്ടിലേക്ക് വെള്ളം വിട്ടുനല്‍കാന്‍ മാത്രം പര്യാപ്തമുള്ളതല്ലെന്ന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന ശിവകുമാര്‍ വ്യക്തമാക്കി.

കാവേരി നദീതടത്തില്‍ 51 ടിഎംസി വെള്ളം മാത്രമേ ബാക്കിയുള്ളൂ, നിലവില്‍ സംഭരിക്കുന്ന വെള്ളം കുടിവെള്ളത്തിന്റെ ആവശ്യകത നിറവേറ്റാന്‍ ആവശ്യമാണെന്നും ശിവകുമാര്‍ അറിയിച്ചു. പ്രതിദിനം 13,000 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് കര്ണാടകയോട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ സിഡബ്ല്യുആര്‍സി നിര്‍ദ്ദേശത്തിനെതിരെ കര്‍ണാടക അപ്പീല്‍ നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular