Sunday, May 5, 2024
HomeIndiaഭര്‍തൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി; തലനാരിഴക്ക് അപകടം ഒഴിവായി

ഭര്‍തൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി; തലനാരിഴക്ക് അപകടം ഒഴിവായി

മുംബൈ: ഭര്‍തൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി. യുവതി ബോധപൂര്‍വം ഭര്‍തൃപിതാവ് ഉറങ്ങുന്ന മുറിയിലേക്ക് തീയെറിയാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

പേപ്പര്‍ പോലുള്ള വസ്തു കത്തിച്ച ശേഷം പ്രായമായ ഭര്‍തൃപിതാവിന്‍റെ മുറിയിലേക്ക് വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തീ കത്തിയ വസ്തു മുറിയിലേക്ക് എറിഞ്ഞതിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന വ്യക്തി കട്ടിലില്‍ നിന്നും ഇത് മാറ്റിയതിനാല്‍ അപകടം ഒഴിവായി. ‘സ്ത്രീ പിതാവിനെ കത്തിക്കാൻ പോവുകയാണ്’ എന്ന് വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

നിരവധി പേരാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചും യുവതിയെ വിമര്‍ശിച്ചും രംഗത്തെത്തിയത്. യുവതി എന്തോ കാരണത്താല്‍ അസ്വസ്ഥയായിരുന്നുവെന്നും അതിനാല്‍ പിതാവിനെ കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ചില ഉപയോക്താക്കളുടെ വാദം. ഇത്തരം ക്രൂര സംഭവങ്ങള്‍ കൂടി ചിത്രീകരിക്കാൻ മൊബൈലുകള്‍ ഉള്ളത് നല്ലതാണെന്നും ചിലര്‍ എക്സില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular