Tuesday, May 7, 2024
HomeKeralaകെഎസ്ആർടിസി ശമ്പള പരിഷ്കരണം; മന്ത്രി തല ചർച്ച ഇന്ന്

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; മന്ത്രി തല ചർച്ച ഇന്ന്

കെഎസ്ആർടിസി ശമ്പള പരിഷ്കരണം സംബന്ധിച്ച് മന്ത്രി തല ചർച്ച ഇന്ന് നടക്കും. സിഎംഡിയും ട്രേഡ് യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായില്ല. ശമ്പള സ്കെയിൽ സംബന്ധിച്ച തർക്കമാണ് കരണം. മന്ത്രി തല ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ നേരത്തേ പ്രഖ്യാപിച്ച പണിമുടക്ക് അഞ്ചിന് നടത്തുമെന്നാണു യൂണിയനുകളുടെ നിലപാട്.

നിലവിലുള്ള 2011 ലെ ശമ്പള സ്കെയിൽ 8730 – 42,460 ആണ്. ( 58 വർഷത്തെ സർവീസ് കണക്കാക്കിയാണ് മാസ്റ്റർ സ്കെയിൽ നിശ്ചയിക്കുന്നത് ). പരിഷ്കരണത്തിനായി മൂന്ന് യൂണിയനുകളും നൽകിയിട്ടുള്ള ശമ്പള സ്കെയിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്കെയിലിനു തുല്യമാണ്. 23700 – 166800 രൂപയാണ് ഈ സ്കെയിൽ. സർക്കാരിൽ 11–ാം ശമ്പളപരിഷ്കരണം നടന്നപ്പോൾ കെഎസ്ആർടിസിയിൽ ഇപ്പോഴും വാങ്ങുന്നത് 9–ാം ശമ്പള കമ്മിഷൻ പ്രകാരമുള്ള തുകയാണ്.

എന്നാൽ, കെഎസ്ആർടിസി മാനേജ്മെന്റ് ചർച്ചയിൽ മുന്നോട്ടുവച്ച സ്കെയിൽ 20000 – 90,000 രൂപയാണ്. ഇത് യൂണിയനുകൾ അംഗീകരിച്ചില്ല. 1000–1500 രൂപയുടെ വർധന മാത്രമേ ഇതിലൂടെയുണ്ടാകൂ എന്നാണ് യൂണിയനുകളുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular