Tuesday, May 7, 2024
HomeIndiaപഞ്ചാബ് ലോക് കോണ്‍ഗ്രസ്; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്

പഞ്ചാബ് ലോക് കോണ്‍ഗ്രസ്; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്

കാത്തിരിപ്പിനൊടുവില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പേര്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ചണ്ഡിഗഡില്‍ നടന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍  അമരീന്ദര്‍ സിങ് പറഞ്ഞു.

പാര്‍ട്ടി ചിഹ്നത്തില്‍ അന്തിമ തീരുമാനമായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൂന്ന് ചിഹ്നങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി മൂന്ന് വ്യത്യസ്ത ചിഹ്നങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഔപചാരികമായി നിലവില്‍ വരുമ്പോള്‍ നയങ്ങളും കാഴ്ചപ്പാടും പദ്ധതികളും പ്രഖ്യാപിക്കുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്ന് ഔപചാരികമായി രാജിവെച്ചെന്ന് വ്യക്തമാക്കി അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നാല് പേജ് വരുന്ന കത്തയച്ചിരുന്നു. രാജി സമര്‍പ്പിച്ച കാര്യം അദ്ദേഹം ട്വിറ്ററിലാണ് അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular