Tuesday, May 7, 2024
HomeIndiaപൊലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ

പൊലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൈബർ)ക്കാണ് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ഇത്തരം സന്ദേശങ്ങൾ ഓൺലൈനിൽ പ്രചരിച്ചതെന്ന് നോട്ടീസിൽ പറയുന്നു.

സഹതാരം മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ അധിക്ഷേപങ്ങൾക്ക് എതിരെ സംസാരിച്ചതിനെ തുടർന്നാണ് കോഹ്‌ലിയും ആക്രമിക്കപ്പെട്ടതെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും ഉടൻ നടപടി ആവശ്യമാണെന്നും ഡിസിഡബ്ല്യു ചെയർപേഴ്സൺ സ്വാതി മലിവാൾ പറഞ്ഞു.

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും അതിന്റെ പകർപ്പ് സമർപ്പിക്കാനും അത്തരം സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികളെ കണ്ടുപിടിക്കാനും കമ്മിഷൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ ആറിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

“ഡി‌സി‌ഡബ്ല്യു നൽകിയ നോട്ടീസ് ഞങ്ങൾക്ക് ലഭിച്ചു, പക്ഷേ ഡൽഹി പൊലീസ് ഇതിനകം തന്നെ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങൾ ട്വീറ്റുകളും ബന്ധപ്പെട്ട ഹാൻഡിൽസും പരിശോധിക്കുകയാണ്. അന്വേഷണം നടത്തുന്നുണ്ട്, എന്നാൽ ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.” സൈബർ സെല്ലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular