Wednesday, May 8, 2024
HomeIndiaഗുജറാത്തില്‍ ജിം പരിശീലകന്‍ തൂങ്ങിമരിച്ച നിലയില്‍; ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാ കുറിപ്പ്

ഗുജറാത്തില്‍ ജിം പരിശീലകന്‍ തൂങ്ങിമരിച്ച നിലയില്‍; ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാ കുറിപ്പ്

ഗുജറാത്തില്‍ ജിം പരിലീശകനെ (gym trainer) തൂങ്ങി മരിച്ച(hang) നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് 32 വയസ്സുകാരനായ ദിപേഷ് പതാനിയെ (dipesh pethani) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 10.30ഓടെ സ്വന്തം വീട്ടിലാണ് പതാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും പൊലീസ് (police) കണ്ടെടുത്തു. മാനസികമായി താന്‍ തളര്‍ന്നുവെന്നാണ് ദിപേഷ് പതാനിയുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ആത്മഹത്യാ കുറിപ്പില്‍ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ‘താന്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നും, അടുത്ത ദിവസം തന്റെ അവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അത് ഒരിക്കലും സംഭവിക്കില്ല. അതുകൊണ്ട് മനസ്സമാധാനത്തിനായി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു’ പതാനിയുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

‘ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അത്തരം ദിവസങ്ങള്‍ കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’ കുറിപ്പില്‍ പറയുന്നു. എന്നാല്‍, അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് ആത്മഹത്യാ കുറിപ്പില്‍ നിന്ന് വ്യക്തമല്ല.

തന്റെ ആത്മഹത്യക്ക് ആരെയും ഉത്തരവാദികളാക്കരുതെന്നും മാതാപിതാക്കളെ സംരക്ഷിക്കണമെന്നും തന്റെ സുഹൃത്തുക്കളോടായി പതാനി ആവശ്യപ്പെട്ടിട്ടുണ്ട്. മരണാനന്തര ചടങ്ങുകളൊന്നും ചെയ്യരുതെന്നും പ്രാര്‍ത്ഥനായോഗം നടത്തണമെന്നും മാതാപിതാക്കളോട് പതാനി ആത്മഹത്യാ കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പതാനിയെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി അയാളുടെ ഫോണ്‍ രേഖകളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചു വരികയാണ്.

കഴിഞ്ഞ ഒക്ടോബറില്‍, മൊഹാലിയില്‍ ആര്യന്‍ കുമാര്‍ എന്ന ജിം പരിശീലകന്‍ സ്വയം വെടിവെച്ച് മരിച്ചിരുന്നു. മൊഹാലിയിലെ ലക്നോര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഓക്ടോബര്‍ 8ന് സംഭവം നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മൊഹാലി ജില്ലയിലെ ക്രിസ് ഗെത്തിന്‍ ജിമ്മില്‍ പരിശീലകനായി ജോലി ചെയ്യുകയായിരുന്നു ആര്യന്‍ കുമാര്‍. മൂന്നോ നാലോ ദിവസം മുമ്പ് അജ്ഞാത സുഹൃത്ത് നല്‍കിയ ലൈസന്‍സില്ലാത്ത പിസ്റ്റള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്വയം വെടിവെച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഒക്ടോബര്‍ എട്ടിന് രാത്രി തന്റെ ഭര്‍ത്താവ് വീട്ടില്‍ വരാന്‍ വൈകിയെന്നും, പിന്നീട് വീട്ടിലെത്തിയ ഉടനെ മുറി പൂട്ടി മദ്യപിക്കാന്‍ തുടങ്ങിയെന്നും ആര്യന്റെ ഭാര്യ ഷാക്കി പരാതിയില്‍ പറയുന്നു. ‘അദ്ദേഹം മുറിയില്‍ പൂട്ടി മദ്യപിക്കാന്‍ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം ഒരു സുഹൃത്ത് നല്‍കിയ പിസ്റ്റളുമായി അയാള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി. ഞാന്‍ തടയുന്നതിന് മുമ്പ് ആര്യന്‍ സ്വയം വെടിവച്ചു, ”അവള്‍ പോലീസിനോട് പറഞ്ഞു.

അയല്‍വാസികളുടെ സഹായത്തോടെ സൊഹാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആര്യനെ കൊണ്ടുപോയെങ്കിലും ആര്യന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സോഹാന പൊലീസ് പിസ്റ്റള്‍ നല്‍കിയ അജ്ഞാത സുഹൃത്തിനെതിരെ ആയുധ നിയമത്തിലെ 25,54, 59 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular