Sunday, May 5, 2024
HomeKeralaകേരള വനംകായിക മേള സമാപിച്ചു; ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഒന്നാമത്

കേരള വനംകായിക മേള സമാപിച്ചു; ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഒന്നാമത്

കോട്ടയം: മൂന്നുദിവസമായി പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 28-ാമത് കേരള വനം കായികമേളയ്ക്കു സമാപനം. സമാപിച്ചു.

55 സ്വര്‍ണ്ണവും 54 വെള്ളിയും 43 വെങ്കലവുമായി 568 പോയിന്റ് നേടി ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 40 സ്വര്‍ണ്ണവും 31 വെള്ളിയും 51 വെങ്കലവുമായി 451 പോയിന്റുമായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ രണ്ടാം സ്ഥാനം നേടി. 52 സ്വര്‍ണ്ണവും 32 വെള്ളിയും 29 വെങ്കലവുമായി 444 പോയിന്റോടെ മൂന്നാം സ്ഥാനത്തിന് സതേണ്‍ സര്‍ക്കിളും അര്‍ഹമായി.

ഹൈറേഞ്ച് സര്‍ക്കിള്‍ നാലാം സ്ഥാനവും, സെൻട്രല്‍ സര്‍ക്കിള്‍ അഞ്ചാം സ്ഥാനവും ബി.എഫ്.ഒ ട്രെയിനീസ് ടീം കെപ്പ ആറാം സ്ഥാനവും കെ.എഫ്.ഡി.സി. ഏഴാം സ്ഥാനവും പീച്ചി കെ.എഫ്.ആര്‍.ഐ എട്ടാം സ്ഥാനവും നേടി മാണി സി. കാപ്പൻ എം.എല്‍.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ ചടങ്ങില്‍ അധ്യക്ഷയായി. വനം വികസന കോര്‍പറേഷൻ ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്, വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വനം വകുപ്പ് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ.പി. പുകഴേന്തി, പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി. ജയപ്രസാദ്, നഗരസഭാംഗം ബിജി ജോജോ, കോട്ടയം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ.് അരുണ്‍, മാനേജ്മെന്റ് അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രൻ, വിജിലൻസ് ആൻഡ് എഫ്.ഐ. അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണൻ, ഇക്കോ ഡവലപ്പ്മെന്റ് ആൻഡ് ട്രൈബല്‍ വെല്‍ഫെയര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിൻ മോഹൻ, ഇൻഫര്‍മേഷൻ ടെക്‌നോളജി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയൻ കുമാര്‍, കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജി പി. മാത്തച്ചൻ, കോട്ടയം ഡി.എഫ്.ഒ. എൻ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular