Thursday, May 2, 2024
HomeIndiaമലയാളി താരം മിന്നുമണി ഇന്ത്യ എ ടീം ക്യാപ്റ്റൻ

മലയാളി താരം മിന്നുമണി ഇന്ത്യ എ ടീം ക്യാപ്റ്റൻ

മുംബൈ: ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്ബരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നുമണിയാണ് ഇന്ത്യ എ ടീം ക്യാപ്റ്റൻ.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബര്‍ 29, ഡിസംബര്‍ ഒന്ന്, ഡിസംബര്‍ മൂന്ന് തിയതികളിലാണ് മത്സരങ്ങള്‍.

വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ്. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വന്റി 20 ടീം അംഗമായിരുന്നു. അരങ്ങേറ്റ പരമ്ബരയില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ മിന്നുമണി സ്വന്തമാക്കിയിരുന്നു.

പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്. 2019ല്‍ ബംഗ്ലദേശില്‍ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയര്‍ ചാമ്ബ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓള്‍റൗണ്ടര്‍ കൂടിയാണ്.

https://x.com/imfemalecricket/status/1727936169806295266?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular