Friday, April 26, 2024
HomeKeralaസ്വപ്‌ന പുറത്തിറങ്ങി ഒന്നും മനസിലാക്കാതെ ജനം തെളിവെല്ലാം എവിടെ?

സ്വപ്‌ന പുറത്തിറങ്ങി ഒന്നും മനസിലാക്കാതെ ജനം തെളിവെല്ലാം എവിടെ?

സ്വ്പന സുരേഷ് പുറത്തിറങ്ങി. ഒരുവര്‍ഷം ജയിലില്‍ കിടന്നിട്ടു ജാമ്യ്ത്തിലിറങ്ങി. സ്വര്‍ണക്കടത്ത് കേസില്‍പലതും പറയാനുണ്ട് സ്വപ്‌നക്ക്. എന്നാല്‍ അമ്മയുടെ കൈപ്പിടിച്ചിറങ്ങിയ സ്വപ്‌ന ഒന്നും പറഞ്ഞില്ല. ഇവരുടെ മൗനം വാചാലമാണ്.  സ്വപ്നയെ പെടുത്തിയതാണോ എന്ന ചോദ്യംശക്തമാകുന്നു. അപ്പോഴും ഒരു സംശയം ഇവര്‍ എങ്ങനെസര്‍ക്കാര്‍ തലത്തില്‍ ജോലിക്ക് കയറി. ആരുടെ സഹായത്തോടെ.  ഇവിടെയാണ് സംശയങ്ങള്‍ ബലപ്പെടുന്നത്. ഇവര്‍ നിരപരാധിയാണെന്നു കോടതി പറയാതെ  നമുക്ക് ഒന്നും പറയാന്‍ കഴിയില്ല. അതുവരെ സംശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.
അമ്മ പ്രഭ അട്ടക്കുളങ്ങര വനിത ജയിയില്‍ എത്തി രേഖകള്‍ എല്ലാം ജയില്‍ സൂപ്രണ്ടിനു കൈമാറിയതോടെയാണ്  പുറത്തിറങ്ങിയത്. തുടര്‍ന്നാണ് ഒരു വര്‍ഷവും നാലു മാസവും തടവിലായിരുന്ന സ്വപ്ന മോചിതയായത്. അമ്മയുടെ കൈപിടിച്ചാണ് ജയിലിനു പുറത്തെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതു മൂലം മോചനം നീളുകയായിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും അമ്മക്കൊപ്പം പുറത്തേക്ക് വരുന്ന സ്വപ്ന സുരേഷ്.  ചിത്രം വി.വി അനൂപ്

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ഇവര്‍ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമാണ് ഉപാധികള്‍. പാസ്പോര്‍ട്ട് കോടതിയില്‍ ഏല്‍പിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍.  അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ആള്‍ജാമ്യത്തിലാണ് സ്വപ്ന ജയില്‍ മോചിതയാകുന്നത്. ജാമ്യക്കാരുടെ ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയില്‍ ഹാജരാക്കിയത്. സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാന്‍ഡ് ചെയ്തിരുന്നത്. ഇതില്‍ എല്ലാ കേസുകളിലും ജാമ്യമായി.

2020 ജൂലൈ 11നാണ് കേസില്‍ ബംഗളൂരുവില്‍ വച്ച് സ്വപ്ന അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്രബാഗില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയിരുന്ന സരിത്തിനെയാണ് കേസില്‍ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ നിരവധി പേര്‍ അറസ്റ്റിലായി.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular