Monday, May 6, 2024
HomeKeralaഎങ്ങനെ വോട്ട് ചെയ്യാം?

എങ്ങനെ വോട്ട് ചെയ്യാം?

വോട്ടർ പോളിംഗ് ബൂത്തിലെത്തിയാല്‍ ബൂത്തിലെ ആദ്യ പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ സമ്മതിദായകന്‍റെ പേരും തിരിച്ചറിയല്‍ കാർഡും പരിശോധിക്കും.
തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടുകയും സ്ലിപ്പ് നല്‍കുകയും രജിസ്റ്ററില്‍(ഫോം 17എ) ഒപ്പ് രേഖപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യും.

മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ സ്ലിപ്പ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിന് അടുത്തേക്ക്(ഇവിഎം) പോകാം.

ഇവിഎമ്മില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാർഥിയുടെയോ നോട്ടയുടെയോ നേരേയുള്ള നീല ബട്ടണ്‍ അമർത്തി വോട്ട് രേഖപ്പെടുത്താം. തുടർന്ന് ബട്ടണ്‍ അമർത്തിയ സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും.

സമ്മതിദായകൻ തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ/നോട്ടയുടെ ക്രമനമ്ബർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്‍റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്‍റെ വിൻഡോയില്‍ ഏഴു സെക്കൻഡ് ദൃശ്യമാകുകയും ചെയ്യും.

തുടർന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍നിന്നുള്ള ബീപ് ശബ്‌ദം കേള്‍ക്കാം. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയർന്ന ശബ്‌ദത്തിലുള്ള ബീപ് ശബ്‌ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.

തിരിച്ചറിയല്‍ രേഖ കരുതണം

പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർ ഏതെങ്കിലും അംഗീകൃത രേഖ കരുതണം. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസെബിലിറ്റി ഐഡി കാർഡ്(യുഡിഐഡി), സർവീസ് ഐഡന്‍റിറ്റി കാർഡ്, ബാങ്കിന്‍റെയോ പോസ്റ്റ് ഓഫീസിന്‍റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍മന്ത്രാലയത്തിന്‍റെ ഹെല്‍ത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ സ്കീമിനു കീഴില്‍ ആർജിഐ നല്‍കിയ സ്മാർട്ട് കാർഡ്,പെൻഷൻ രേഖ, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് എന്നിവയില്‍ ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയാണു കൈവശം വയ്ക്കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular