Friday, May 3, 2024
HomeKeralaപാചകവാതക ബുക്കിങ്ങിന് പുതിയ നമ്ബറുകള്‍, വിശദാംശങ്ങള്‍

പാചകവാതക ബുക്കിങ്ങിന് പുതിയ നമ്ബറുകള്‍, വിശദാംശങ്ങള്‍

കൊച്ചി : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്ബറുകള്‍‌ ഏര്‍പ്പെടുത്തി അധികൃതര്‍.

ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നി ഐവിആര്‍എസ് നമ്ബറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഈ നമ്ബറുകള്‍ അഞ്ചു വര്‍ഷമായി നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമായ 9446256789 എന്ന ഐവിആര്‍എസ് നമ്ബര്‍ ഉപയോഗിച്ച്‌ ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തുടര്‍ന്നും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതുമൂലമാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.മിസ്‌ഡ് കോള്‍ ബുക്കിങ്ങിന് 7710955555 നമ്ബറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്ബറും ഉപയോഗിക്കാം. കൂടാതെ യുപിഐ ആപ്പുകള്‍ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങള്‍ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular