Thursday, May 2, 2024
HomeKeralaകണ്ണൂർ കോളേജിലെ റാഗിങ്; ആറ് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കണ്ണൂർ കോളേജിലെ റാഗിങ്; ആറ് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിലെ നെഹർ കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയെ റാഗിങ് ചെയ്ത സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ സ്വന്തം വീടുകളിൽ നിന്നാണ് ചക്കരക്കൽ പൊലീസ് വിദ്യർത്ഥികളെ കസ്റ്റഡിയിലെടുത്തത്.

രണ്ടാംവർഷ എക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയായ പി.അൻഷാദിനെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ അൻഷാദിനെ സീനിയർ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു.

അൻഷാദിന്റെ കയ്യിലുള്ള പണം ആവശ്യപ്പെട്ടും പെൺകുട്ടികളോട് സംസാരിക്കുന്നോ എന്നും ചോദിച്ചായിരുന്നു മർദനം. മർദനത്തിൽ ബോധം നഷ്ടപ്പെട്ട അൻഷാദിന് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ബോധംവന്നത്.

വിദ്യാർത്ഥികൾക്ക് എതിരെ റാഗിങ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോളേജിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് മർദിച്ച വിദ്യാർത്ഥികളെ പൊലീസ് തിരിച്ചറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular