Thursday, May 2, 2024
HomeUncategorizedമണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും വന്‍ സംഘര്‍ഷം. ചുരാചന്ദ്പുര്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.
കുക്കി ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന വോളന്‍റിയര്‍മാരും മേയ്തി തീവ്രസംഘടനായ ആരംബായ് തെന്‍ഗോലും തമ്മിലാണ് വെടിവയ്പ്പുണ്ടായത്.

വനത്തിനുള്ളില്‍വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ നാല് പേരെ നേരത്തേ കാണാതായിരുന്നു. ഇവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ദാറ സിംഗ്, ഇബോംച സിംഗ്, റോമന്‍ സിംഗ്, ആനന്ദ് സിംഗ് എന്നിവരെയാണ് കാണാതായത്. ഇവരെ സായുധഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും കേന്ദ്ര സേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular