Saturday, May 4, 2024
HomeKeralaആര്‍ട്ടിസ്റ്റ് കേശവൻ പുരസ്കാരം ചെറുന്നിയൂര്‍ ജയപ്രസാദിന്

ആര്‍ട്ടിസ്റ്റ് കേശവൻ പുരസ്കാരം ചെറുന്നിയൂര്‍ ജയപ്രസാദിന്

മ്ബലപ്പുഴ: നാടകരംഗ ശില്‍പ കലയിലെ ഗുരുസ്ഥാനീയൻ ആര്‍ട്ടിസ്റ്റ് കേശവന്റെ ഓര്‍മക്കായി രൂപവത്കരിച്ച ആര്‍ട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്കാരത്തിന് നാടകരചയിതാവും സംവിധായകനുമായ ചെറുന്നിയൂര്‍ ജയപ്രസാദ് അര്‍ഹനായി.

25,000 രൂപയും ആര്‍ട്ടിസ്റ്റ് സുജാതൻ രൂപകല്‍പന ചെയ്‌ത ശില്‍പ്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടക്കുന്ന അനുസ്‌മരണ ചടങ്ങില്‍ മന്ത്രി വി.എൻ. വാസവൻ അവാര്‍ഡ് സമര്‍പ്പിക്കും. കെ.പി.എ.സിയുടെ മുടയനായപുത്രൻ നാടകം അവതരിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഫൗണ്ടേഷൻ ചെയര്‍മാൻ സി.രാധാകൃഷ്ണൻ, ആര്‍ട്ടിസ്റ്റ് സുജാതൻ, സെക്രട്ടറി സുദര്‍ശനൻ വര്‍ണം, ട്രഷറര്‍ അലിയാര്‍ പുന്നപ്ര എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular