Tuesday, April 30, 2024
HomeIndiaപട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 23 പവൻ സ്വര്‍ണം കവര്‍ന്നു

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 23 പവൻ സ്വര്‍ണം കവര്‍ന്നു

ന്യൂഡല്‍ഹി; ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.

ഈ കേസില്‍ കഴിഞ്ഞ വര്‍ഷം മൂന്നു തവണ കവിതയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി നോട്ടീസിനെതിരെ കവിത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കവിതയെ ചോദ്യം ചെയ്യുന്നതിന് കോടതി വിലക്കില്ലാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമാണ് കേന്ദ്ര ഏജന്‍സി കവിതയുടെ മൊഴി രേഖപ്പെടുത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കവിത നേരത്തെ ഇഡിയോട് പറഞ്ഞിരുന്നു.

അതേസമയം മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി നാലാം തവണയും നോട്ടീസ് അയച്ചു. ജനുവരി 18 ന് ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുമ്ബാകെ ഹാജരാകാനാണ് നിര്‍ദ്ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular