Sunday, May 5, 2024
HomeKeralaകര്‍ണാടക മദ്യത്തിനാണ് ഇപ്പോള്‍ ഡിമാൻഡ്, രണ്ടുദിവസത്തിനുള്ളില്‍ പിടികൂടിയത് 130 ലിറ്റര്‍

കര്‍ണാടക മദ്യത്തിനാണ് ഇപ്പോള്‍ ഡിമാൻഡ്, രണ്ടുദിവസത്തിനുള്ളില്‍ പിടികൂടിയത് 130 ലിറ്റര്‍

കാസര്‍കോട്: എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 129.6 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി.ഓട്ടോറിക്ഷയില്‍ മദ്യം കടത്തിക്കൊണ്ടു വന്ന രണ്ടുപേരെയും അറസ്റ്റുചെയ്തു.

മഞ്ചേശ്വരം സ്വദേശി നാരായണൻ, മധൂര്‍ സ്വദേശി കിരണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സാജൻ അപ്യാല്‍ നേതൃത്വം കൊടുത്ത എക്സൈസ് സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജിത്ത് കെ ആര്‍, സതീശൻ കെ, മഞ്ചുനാഥൻ വി, നസറുദ്ദീൻ എ കെ, എക്സൈസ് ഡ്രൈവര്‍ ക്രിസ്റ്റീൻ പി എ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞദവസം ആലപ്പുഴയിലും മെത്താഫിറ്റമിനും കഞ്ചാവും കര്‍ണാടക മദ്യവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയിലായിരുന്നു. ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 25 ഗ്രാം മെത്താംഫിറ്റമിനും, 334 ഗ്രാം കഞ്ചാവും, ഒന്നര ലിറ്റര്‍ കര്‍ണാടക മദ്യവുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തില്‍ അമ്ബലപ്പുഴ സ്വദേശികളായ നിധീഷ് കെ എസ്, വിനോദ് വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുമായി മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തുന്നവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular