Thursday, May 2, 2024
HomeGulfദേശീയ നഗര പൈതൃക രജിസ്റ്ററില്‍ 1138 കേന്ദ്രങ്ങള്‍കൂടി

ദേശീയ നഗര പൈതൃക രജിസ്റ്ററില്‍ 1138 കേന്ദ്രങ്ങള്‍കൂടി

റിയാദ്: ദേശീയ നഗര പൈതൃക രജിസ്റ്ററില്‍ 1138 സ്ഥലങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതായി സൗദി ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.

ഇതോടെ ദേശീയ പൈതൃക രജിസ്റ്ററിലെ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം വിവിധ ഭാഗങ്ങളിലായി 3646 ആയി.

ഇത് മൊത്തത്തില്‍ രാജ്യത്തിെൻറ ചരിത്രപരമായ സമ്ബന്നതയെ പ്രതിഫലിപ്പിക്കുന്നതാണ്. ഖസിം പ്രവിശ്യയില്‍ 306ഉം മദീന മേഖലയില്‍ 224ഉം ഹാഇല്‍ പ്രവിശ്യയില്‍ 179ഉം അസീർ പ്രവിശ്യയില്‍ 155ഉം മക്ക മേഖലയില്‍ 127ഉം റിയാദ് പ്രവിശ്യയില്‍ 106ഉം നജ്റാനില്‍ 35ഉം കിഴക്കൻ പ്രവിശ്യയില്‍ ആറും സ്ഥലങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്.

രാജ്യത്തെ സാംസ്കാരിക സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും അവ ദേശീയ നഗര പൈതൃക രജിസ്റ്ററില്‍ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ മാപ്പുകളിലേക്ക് അവയെ പ്രോജക്‌ട് ചെയ്യുന്നതിനുമുള്ള ഹെറിറ്റേജ് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പൈതൃക സ്ഥലങ്ങള്‍ രജിസ്റ്റർ ചെയ്തതെന്ന് പൈതൃക അതോറിറ്റി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular