Thursday, May 9, 2024
HomeKeralaകണ്ണൂരിലെ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്‍ച്ച; അന്വേഷണം തുടരുന്നു

കണ്ണൂരിലെ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്‍ച്ച; അന്വേഷണം തുടരുന്നു

ണ്ണൂർ: കണ്ണോത്തും ചാലില്‍ ജ്വല്ലറി ഉടമയുടെ വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് 26 ലക്ഷത്തിന്‍റെ സ്വർണം കവർന്ന കേസില്‍ പോലീസ് അന്വേഷണം ഊർജിതം.
വെള്ളിയാഴ്ചയാണ് സംഭവം. ബെല്ലാർറോഡിലെ ജ്വല്ലറിയുടമയായ നിശ്ചല്‍ പ്രവീണ്‍ വസന്തിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.

വീടിന്‍റെ മുൻവാതില്‍ കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. കിടപ്പുമുറിയുടെ അലമാരയിലെ രണ്ട് വലിപ്പുകളില്‍ സൂക്ഷിച്ച 26.18 ലക്ഷം വില വരുന്ന 432.420 ഗ്രാം സ്വർണാരണങ്ങളും 54,000 രൂപയുമാണ് കവർന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നും വൈകിട്ട് 5.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് കരിമണിമാല, കാതിലയും മാട്ടിയും, രണ്ട് ചെയിനുകളും രണ്ട് ബ്രേയ്സലെറ്റുകളും രണ്ട് മോതിരം, രണ്ട് ഡയമണ്ട് മോതിരങ്ങള്‍, നവരത്നമോതിരം, 264.420 ഗ്രാം വരുന്ന രണ്ട് തങ്കക്കട്ടികള്‍, 24 ഗ്രാം വരുന്ന നാല് തങ്കക്കട്ടികള്‍ എന്നിവയാണു മോഷണം പോയത്.

കഴിഞ്ഞ ദിവസം കണ്ണൂർ ഫോർട്ട് റോഡിലെ ഒരു സ്ഥാപനത്തിന്‍റെ ചുമർ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവവുമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular