Tuesday, April 30, 2024
HomeKeralaതിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയില്‍

തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയില്‍

തിരുവനന്തപുരം: വെള്ളായണിക്കായലില്‍ മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങിമരിച്ചത്.

കായലിലെ വവ്വാമൂലയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദനുണ്ണി (19), ഫെർഡിൻ (19) ലിബിനോണ്‍ ( 19) എന്നിവരാണ് മരിച്ചത്. . കുളിക്കാനിറങ്ങിയ നാല് പേരില്‍ മൂന്ന് പേരും മരിച്ചു.

ഒരു വിദ്യാർത്ഥിയുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയാണ് മുങ്ങിത്താണ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചത്. എന്നാല്‍ പുറത്തെടുത്തപ്പോള്‍ തന്നെ വിദ്യാർത്ഥികള്‍ മരണപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ ഒരു വിദ്യാർത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. മരിച്ചവർ വെട്ടുകാട് സ്വദേശികളാണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular