Wednesday, May 1, 2024
HomeUSAജെയിംസ് ഇല്ലിക്കൽ ടീമിൻ്റെ ഫോമാ ഇലക്ഷൻ പ്രചരണത്തിന് ചിക്കാഗോയിൽ തുടക്കമിട്ടു.

ജെയിംസ് ഇല്ലിക്കൽ ടീമിൻ്റെ ഫോമാ ഇലക്ഷൻ പ്രചരണത്തിന് ചിക്കാഗോയിൽ തുടക്കമിട്ടു.

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ)യുടെ 2022 – 24 ഭരണ സമതിയിലേക്കുള്ള ഇലക്ഷൻ പ്രചരണത്തിന്, അമേരിക്കയിലെ “വിൻഡി സിറ്റി” എന്നറിയപ്പെടുന്ന ചിക്കാഗോയിൽ വച്ച് തിരികൊളുത്തി. സ്വാമി വിവേകാനന്ദൻ 1893-ൽ, “അമേരിക്കയിലെ എൻ്റെ സഹോദരീ-സഹോദരന്മാരെ” എന്ന് അഭിസംബോധന ചെയ്തത്, ചിക്കാഗോയിൽ വച്ചായിരുന്നു. തൻ്റെയൊപ്പം, ജനറൽ സെക്രട്ടറിയായി വിനോദ് കൊണ്ടൂരും, വൈസ് പ്രസിഡൻ്റായി സിജിൽ പാലക്കലോടിയും, ട്രഷററായി ജൊഫ്രിൻ ജോസും ടീമിലുണ്ട് എന്ന് ജെയിംസ് ഇല്ലിക്കൽ പറഞ്ഞു. ചിക്കാഗോയിലും പരിസരത്തും നിന്നുള്ള വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ നേതാക്കൾ പങ്കെടുത്തിരുന്നു. ചിക്കാഗോ മലയാളി അസ്സോസിയേഷൻ, ഇല്ലിനോയി മലയാളി അസ്സോസിയേഷൻ, കേരള  അസ്സോസിയേഷൻ ഓഫ് ചിക്കാഗോ, മിഡ് വെസ്റ്റ്  മലയാളി അസ്സോസിയേഷൻ, കേരളൈറ്റ് അമേരിക്കൻ അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചു അംഗങ്ങൾ പങ്കെടുത്തു .
ഫോമാ സെൻട്രൽ റീജിയൻ ആർ. വി. പി. ജോൺ പാട്ടപതി, ഫോമാ നാഷണൽ ജോയിൻ്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആൻ്റോ കവലയ്ക്കൽ, ഫോമാ അഡ്വൈസറി വൈസ് ചെയർ പീറ്റർ കുളങ്ങര, ഫോമാ യൂത്ത് റെപ്പ്  കാൽവിൻ കവലയ്ക്കൽ, ഫോമാ സീനിയർ സിറ്റിസൺ ഫോറം ചെയർമാൻ ജോർജ് മാത്യൂ (ബാബു), ഫോമാ മുൻ പ്രസിഡൻ്റ് ബെന്നി വാച്ചാച്ചിറ (2016- 18), മുൻ ട്രഷറർ ജോസി കുരിശിങ്കൽ (2016-18), മുൻ കൺവഷൻ ചെയർമാൻ സണ്ണി വള്ളിക്കളം (2016-18) തുടങ്ങിയവരോടൊപ്പം, ചിക്കാഗോ മലയാളി അസ്സോസിയേഷനിൽ നിന്നും ഷാജി എടാട്ട് (മുൻ എൻജിനീയർസ് അസ്സോസിയേഷൻ പ്രസിഡൻ്റ്), രഞ്ജൻ എബ്രഹാം, തോമസ് മാത്യു, ജിതേഷ് ചുങ്കത്ത്, ഇല്ലിനോയി മലയാളി അസ്സോസിയേഷനിൽ നിന്നും സിറിയക്ക് കൂവക്കാട്ടിൽ (പ്രസിഡൻ്റ് കെ.സി.സി.എൻ. എ.), സിബു കുളങ്ങര (പ്രസിഡൻ്റ്), ജോയി ഇണ്ടിക്കുഴി (വൈസ് പ്രസിഡൻ്റ്), രാജൻ തലവടി;
മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷനിൽ നിന്നും പോൾസൺ കുളങ്ങര, ബിനു കൈതകതൊട്ടിയിൽ,
കേരളാ അസ്സോസിയേഷൻ ഓഫ് ചിക്കാഗോയിൽ നിന്നും സിബി പാത്തിക്കൽ;
യുണൈറ്റഡ് മലയാളി അസ്സോസിയേഷനിൽ നിന്നും ജോയ് കോട്ടൂർ, സൈമൺ പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
സംഘടനയുടെ ഉയർച്ചക്കായി, അംഗ സംഘടനകളുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് കൊണ്ട്, അതുൾപ്പെടുത്തി കൊണ്ടൊരു പ്രകടന പത്രികയായിരിക്കും തങ്ങൾ കൊണ്ടു വരുന്നതെന്നും, ഒപ്പം വിവിധ റീജിയണുകളിൽ വുമൺസ് സമ്മിറ്റ്, യൂത്ത് സമ്മിറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഫോമാ പ്രസിഡൻ്റ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ പറഞ്ഞു.
മലയാളി അംഗ സംഘടനകളുമായി ചേർന്ന് ഒരു മലയാളി നെറ്റ് വർക്ക് ഉണ്ടാക്കാൻ ശ്രമിക്കും, ഒപ്പം വിവിധ മലയാളി പ്രഫഷണൽ സംഘടനകളുമായി ചേർന്ന്, അവരുടെ സേവനങ്ങൾ, പ്രത്യേകിച്ച് നോർത്ത് അമേരിക്കൻ മലയാളികൾക്ക് നൽകുവാൻ ഒരു കോമൺ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ശ്രമിക്കും എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ പറഞ്ഞു.
അമേരിക്കൻ മലയാളി കുടുംബങ്ങളിൽ, പുതു തലമുറയെ വളർത്തിയെടുക്കുന്ന മാതാപിതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ബോധവൽക്കരണത്തിലൂടെ പരിഹരിക്കാൻ, റീജൻ തലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും എന്ന് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായ സിജിൽ പാലക്കലോടി പറഞ്ഞു. തുടർന്ന് വിവിധ സംഘടനാ പ്രതിനിധികൾ ഫോമാ 2022-2024 കാലഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി സംസാരിച്ചു.
പരിപാടിയുടെ എം.സി. ജോൺസൺ കണ്ണൂക്കാടനായിരുന്നു. സണ്ണി വള്ളിക്കളം കൃതജ്ഞതയും അറിയിച്ചു, സ്നേഹവിരുന്നോടു കൂടി പരിപാടികൾ അവസാനിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular