തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന് സൂചനയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ആറ്റിങ്ങലില്‍ സജീവമാകൻ പ്രധാനമന്ത്രി നിർദേശിച്ചു എന്നും മുരളീധരൻ വ്യക്തമാക്കി.
ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനം എടുക്കുന്നത്. മത്സര മോഹം ഇല്ലാതിരിക്കാൻ താൻ ശ്രീരാമകൃഷ്ണ മിഷനിലെ സന്യാസി അല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
മുരളീധരൻ ആറ്റിങ്ങലില്‍ സ്ഥാനാർഥി ആയേക്കും എന്ന് നേരത്തേ സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്.