Tuesday, May 7, 2024
HomeIndiaആവാസ് യോജനയുടെ ആനുകൂല്യം ഗ്രാമീണര്‍ക്ക് ലഭിക്കുന്നില്ല; തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ആര്‍.എൻ. രവി

ആവാസ് യോജനയുടെ ആനുകൂല്യം ഗ്രാമീണര്‍ക്ക് ലഭിക്കുന്നില്ല; തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ആര്‍.എൻ. രവി

ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ തുറന്നടിച്ച്‌ ഗവർണർ ആർ.എൻ. രവി. ഭരണപരമായ അനാസ്ഥ കാരണം കേന്ദ്ര സർക്കാർ നടപടികള്‍ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്.

സംസ്ഥാനത്തെ നാഗപട്ടണം ജില്ലയിലെ അർഹരായ പാവപ്പെട്ട ഗ്രാമീണർക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ ആനുകൂല്യം ലഭിക്കാത്തത് ദയനീയമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ. എൻ. രവി ആരോപിച്ചു. തന്റെ എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം സർക്കാരിനെ നിശിതമായി വിമർശിച്ചത്.

ജനുവരി 28 ന് നാഗപ്പട്ടണം ജില്ല രവി സന്ദർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. “നാഗപട്ടണം ജില്ലയിലെ അർഹരായ പാവപ്പെട്ട ഗ്രാമീണർക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം ലഭിക്കാത്തത് ദയനീയമാണ്. ഭരണപരമായ ഉദാസീനതയും ആരോപണവിധേയമായ അഴിമതിയുമാണ് ഇതിന് കാരണം” -എക്‌സില്‍ അദ്ദേഹം ആരോപിച്ചു.

നയപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഡിഎംകെ ഭരണത്തിന്റെ പോരായ്മകളെ ഗവർണർ രവി ശക്തമായി എതിർക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഈ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular