Saturday, May 4, 2024
HomeGulfരഞ്ജിനി വിശ്വന് കായംകുളം എൻ.ആര്‍.ഐ യാത്രയയപ്പ് നല്‍കി

രഞ്ജിനി വിശ്വന് കായംകുളം എൻ.ആര്‍.ഐ യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന വനിതാ വിഭാഗം എക്സിക്യൂട്ടിവ് രഞ്ജിനി വിശ്വന് കായംകുളം എൻ.ആർ.ഐ യാത്രയയപ്പ് നല്‍കി.

അമിരി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു രഞ്ജിനി. ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. കെ.ജി ശ്രീകുമാർ, സുനില്‍ എസ്.എസ്, സിനിജിത്, വിപിൻ മങ്ങാട്, മധുകുട്ടൻ, സജൻ, മനോജ് റോയ് എന്നിവർ സന്നിഹിതരായി. പ്രസിഡന്‍റ് ബി.എസ് പിള്ള കൂട്ടായ്മയുടെ സ്നേഹോപഹാരം രഞ്ജിനി വിശ്വന് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതവും ട്രഷറർ ഖലീല്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular