Wednesday, May 1, 2024
HomeKeralaജാര്‍ഖണ്ഡിലെ രാഷ്ട്രീയ നാടകത്തിന് ക്ലൈമാക്‌സ്, ചമ്ബൈ സോറന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം

ജാര്‍ഖണ്ഡിലെ രാഷ്ട്രീയ നാടകത്തിന് ക്ലൈമാക്‌സ്, ചമ്ബൈ സോറന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്റെ രാജിയേയും ഇ.ഡി അറസ്റ്റിനേയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനും അന്ത്യം.

പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ജെഎംഎം നേതാവ് ചമ്ബൈ സോറന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്റെ ക്ഷണം. ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചമ്ബൈ സോറന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഹേമന്ദ് സോറന്റെ രാജിക്ക് പിന്നാലെ കഴിഞ്ഞ ദിവസം ചമ്ബൈ സോറന്‍ എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച്‌ ഗവര്‍ണറെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള ക്ഷമം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നില്ല. നാടകീയമായ 24 മണിക്കൂറുകള്‍ക്കാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്.

എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച്‌ വിവരം കൈമാറിയിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ക്ഷമം ലഭിക്കാതിരുന്നതോടെ ബിജെപിയുടെ രാഷ്ട്രീയ അട്ടിമറിക്ക് കൂട്ടുനിന്ന് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ജെഎംഎം ഉന്നയിച്ചിരുന്നു. 81 അംഗ സഭയില്‍ 47 പേരുടെ പിന്തുണയാണ് ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണം വൈകിയതോട ഓപ്പറേഷന്‍ താമര ഭയന്ന് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി രണ്ട് ചാര്‍ട്ടഡ് വിമാനങ്ങളും സജ്ജീകരിച്ചിരുന്നു. എന്നാല്‍ ബിര്‍സ മുണ്ട വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ കയറിയ എംഎല്‍എമാര്‍ തിരികെ ഇറങ്ങുകയായിരുന്നു.

80 അംഗ നിയമസഭയില്‍ ജെഎംഎം കോണ്‍ഗ്രസ് സഖ്യത്തിന് 47 എംഎല്‍എമാരുണ്ട്. ഇതില്‍ 30 പേര്‍ ജെഎംഎം അംഗങ്ങളാണ്. സഖ്യത്തിലെ 41 എംഎല്‍എമാര്‍ ചമ്ബൈ സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വരികയായിരുന്നു.

ഇ.ഡി നടപടിയെ തുടര്‍ന്ന് രാജിവെക്കേണ്ടി വരുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഹേമന്ദ് സോറന്‍ വിളിച്ച്‌ ചേര്‍ത്തിരുന്നു. കല്‍പ്പനയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം യോഗത്തില്‍ അവതരിപ്പിച്ചെങ്കിലും പാര്‍ട്ടി എംഎല്‍എമാരുടെ എതിര്‍പ്പ് പ്രതികൂലമായി മാറുകയും ചമ്ബൈ സോറന് നറുക്ക് വീഴുകയുമായിരുന്നു.

ഹേമന്ദ് സോറന്‍ മന്ത്രിസഭയിലെ ഗതാഗത, പിന്നോക്ക വികസന വകുപ്പ് മന്ത്രിയായിരുന്നു 67കാരനായ ചമ്ബൈ. ജാര്‍ഖണ്ഡ് ടൈഗര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹേമന്ദ് സോറന്റെ പിതാവ് ഷിബു സോറന്റെ അടുത്ത അനുയായിയിരുന്നു ചമ്ബൈ. പാര്‍ട്ടി സ്ഥാപിതമായപ്പോള്‍ മുതല്‍ ജെഎംഎമ്മിനൊപ്പമുള്ള നേതാവാണ് അദ്ദേഹം.

ഖര്‍ഡസ്വാന്‍ ജില്ലയിലെ കര്‍ഷകനായിരുന്ന സിമാല്‍ സോറന്റെ മൂത്ത മകനാണ് ചമ്ബൈ. ഏത് സാഹചര്യത്തെ നേരിടാനും തയ്യാറാണെന്നും ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ചമ്ബൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular