Saturday, May 4, 2024
HomeKeralaരാഹുല്‍ഗാന്ധി രാഷ്‌ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍

രാഹുല്‍ഗാന്ധി രാഷ്‌ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമർശം തുടർന്ന് പി.വി.
അൻവർ എംഎല്‍എ. ‘രാഷ്ട്രീയ പാല്‍ക്കുപ്പി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ അധിക്ഷേപിച്ചത്. ഗതികെട്ട കോണ്‍ഗ്രസുകാർക്കും ബോധമില്ലാത്ത ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക്‌ രാഹുലിന്‍റെ രാഷ്ട്രീയ ബോധത്തെക്കുറിച്ച്‌ കൃത്യമായ വിലയിരുത്തലുകളുണ്ടെന്നും അൻവർ പോസ്റ്റില്‍ കുറിച്ചു.

പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ നാട്ടിലെ ഗതികെട്ട കോണ്‍ഗ്രസുകാർക്കും ബോധമില്ലാത്ത കുറച്ച്‌ ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക്‌ പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെക്കുറിച്ച്‌ കൃത്യമായ വിലയിരുത്തലുകളുണ്ട്‌. താമസിക്കുന്ന വീട്ടില്‍നിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘപരിവാർ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ കർഷകസമരം മുന്നേറുമ്ബോള്‍, അവിടെ ഒന്ന് തിരിഞ്ഞ്‌ നോക്കാതെ നേരേ പട്ടായയ്ക്ക്‌ വച്ച്‌ പിടിച്ചിട്ട്‌, എല്ലാം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി വയനാട്ടില്‍ വന്ന് ട്രാക്ടർ റാലി നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ. “രാഷ്ട്രീയ പാല്‍ക്കുപ്പി” പോസ്റ്റില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular