Wednesday, May 1, 2024
HomeKeralaമാറ്റം ഉള്‍കൊണ്ട് ബിസിനസില്‍ മുന്നേറാമെന്ന് ഇൻഫോപാര്‍ക് സി.ഇ.ഒ

മാറ്റം ഉള്‍കൊണ്ട് ബിസിനസില്‍ മുന്നേറാമെന്ന് ഇൻഫോപാര്‍ക് സി.ഇ.ഒ

കൊച്ചി: വിജയീഭവഃ സംരംഭക സമ്മേളനം വി. ഗാർഡ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

വിജയീഭവഃ അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന ഈ സംരംഭക സമ്മേളനത്തില്‍ കൊച്ചി കപ്പല്‍ശാല ചെയർമാൻ മധു എസ്. നായർ മുഖ്യപ്രഭാഷകനായി. വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അവയെ അവസരങ്ങളാക്കി മാറ്റുന്നവരാണ് മികച്ച സംരംഭകരെന്ന് അദ്ദേഹം പറഞ്ഞു..

ഷെഫ് സുരേഷ് പിള്ള സെലിബ്രിറ്റി സ്പീക്കറായിരുന്നു. മാറ്റം ഉള്‍കൊള്ളുന്നവർക്കേ ബിസിനസില്‍ നിലനില്‍ക്കാൻ കഴിയൂവെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇൻഫോപാർക്ക് സി .ഇ. ഒ. കെ. സുശാന്ത് പറഞ്ഞു. വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയർ പാർട്ണർ വി. സത്യനാരായണൻ,തുടങ്ങിയവർപങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular