Monday, May 13, 2024
HomeUncategorizedഇബ്രി ഇന്ത്യൻ സ്കൂള്‍ ഗ്രാജ്വേഷൻ സെറിമണി

ഇബ്രി ഇന്ത്യൻ സ്കൂള്‍ ഗ്രാജ്വേഷൻ സെറിമണി

ബ്രി: ഇന്ത്യൻ സ്കൂള്‍ ഇബ്രിയില്‍ 2023-24 ബാച്ചില്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികള്‍ക്കുള്ള ഗ്രാജുവേഷൻ അവാർഡ് വിതരണം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

മുഖ്യാതിഥിയായ എസ്.എം.സി. പ്രസിഡന്റ്‌ നവീൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാജ്വേഷൻ തൊപ്പി അദ്ദേഹം കുട്ടികളെ അണിയിച്ചു. സർട്ടിഫിക്കറ്റ്, മൊമന്റൊ, ക്ലാസ് ഫോട്ടോ എന്നിവ കുട്ടികള്‍ക്കു വിതരണം ചെയ്തു. കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ ഉയർന്ന നിലയില്‍ എത്തണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

സ്കൂള്‍ പ്രിൻസിപ്പല്‍ വി.എസ്. സുരേഷ് വിദ്യാർഥികള്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു അറിവിന്റെ വെളിച്ചം പ്രസരിപ്പിക്കുക എന്ന തത്ത്വം ഉള്‍ക്കൊണ്ട് അധ്യാപകരും വിദ്യാർഥികളും ചേർന്നു മെഴുകുതിരികള്‍ കത്തിച്ചു. സീനിയർ അധ്യാപിക നിഷ സുരേഷ് കുട്ടികളെ അഭിനന്ദിച്ച്‌ സംസാരിച്ചു.

എകാഷ് (ഹെഡ് ബോയ്)ഇഷ്മല്‍ (ഹെഡ് ഗേള്‍ ),ഷേർലി ഗ്രേസ് എന്നിവർ സ്കൂളിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വൈസ് പ്രിൻസിപ്പല്‍ സണ്ണി മാത്യു സ്വാഗതവും അധ്യാപിക പ്രിയ നന്ദിയും പറഞ്ഞു. എസ്.എം.സി വൈസ് പ്രസിഡന്റ്‌ ഡോ. വിജയ് ഷണ്മുഖം, എസ്.എം.സി കണ്‍വീനർ ജമാല്‍ ഹസൻ, അക്കാദമിക് ചെയർപേഴ്സൻ ഫെസ്‌ലിൻ അനീഷ്‌ മോൻ, എസ്.എം.സി അംഗങ്ങളായ അമിതാബ് മിശ്ര, ശബ്നം,അധ്യാപകർ, വിദ്യാർഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവർ സംബന്ധിച്ചു. വിഭവസമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular