Friday, April 26, 2024
HomeIndiaവൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി പിടിക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി പിടിക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യുഡൽഹി: സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് സ്രോതസ്സിൽനിന്നുള്ള വരുമാനനികുതി (ടി.ഡി.എസ്.) പിരിക്കാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്മാരായ യു.യു.ലളിത്, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ആയിരുന്നു കേരള ഹൈക്കോടതിയുടെ വിധി. ഇതിന് എതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ റോമി ചാക്കോ ഹാജരായി.

കന്യാസ്ത്രീകൾ, പുരോഹിതർ, സന്ന്യാസികൾ എന്നിവരുടെ ശമ്പളത്തിൽ നിന്ന് നികുതി പിടിക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കന്യാസ്ത്രീകളും പുരോഹിതരും അവർ പ്രതിനിധാനം ചെയ്യുന്ന സഭകളുടെ ഭാഗമാണെന്നും അവർക്ക് കിട്ടുന്ന വേതനം വ്യക്തികൾക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിക്ക് എതിരായ അപ്പീലുകളും സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. രണ്ട് അപ്പീലുകളും ഒരുമിച്ച് കേൾക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

2014 മുതലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തിൽനിന്ന് ടി.ഡി.എസ്. പിടിച്ചുതുടങ്ങിയത്. സർക്കാർ ശമ്പളം വാങ്ങുന്ന സന്ന്യാസികളെയും പുരോഹിതരെയും നികുതിയിൽ നിന്ന് 1944 മുതൽ ആദായ നികുതി വകുപ്പ് ഒഴിവാക്കിയിരുന്നു. സർക്കാർശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർജീവനക്കാരായി കണക്കാക്കണമെന്നാന്നാണ് സർക്കാർ നിലപാട്.

ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കി നിയമം ഭേദഗതി (decriminalising personal drug consumption) ചെയ്യാൻ നീക്കമെന്ന് റിപ്പോർട്ട്. NDPSAയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്യും. നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തെ കൗൺസിലിങ്ങ് നൽകും. ലഹരി വിമുക്തി പ്രോഗ്രാമും തയ്യാറാക്കും.

അതേസമയം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇത് സംബന്ധിച്ച ബിൽ ഈമാസം ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായാണ് റിപ്പോർട്ട്. ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത സർക്കാർ വകുപ്പുകൾ ഈ വിഷയത്തിൽ സമവായമുണ്ടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണ്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. എന്നാൽ എത്രയളവിൽ ലഹരി ഉപയോഗിക്കാം എന്നതടക്കമുള്ള കാര്യത്തിൽ വ്യക്ത വരുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular