Saturday, May 4, 2024
HomeKeralaവാഹന സ്ക്രാപ്പിംഗ് വേഗത്തിലാക്കാൻ കേന്ദ്ര സര്‍ക്കാര്‍

വാഹന സ്ക്രാപ്പിംഗ് വേഗത്തിലാക്കാൻ കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: കാലഹരണപ്പെട്ട വാഹനങ്ങള്‍ പൊളിക്കുന്നതിന് ധീരമായ നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ അധിക സഹായങ്ങള്‍ ലഭ്യമാക്കുന്നു.

പതിനഞ്ച് വർഷത്തിലധികം കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്നതിന് നയം രൂപീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അൻപത് വർഷത്തെ പലിശ രഹിത വായ്പയായി അധിക തുക അനുവദിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയത്.

കാലാവസ്ഥ സംരക്ഷണ നടപടികളുടെ ഭാഗമായി കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള സംവിധാനം രാജ്യമൊട്ടാകെ വ്യാപിക്കുന്നതിന് ഈ നടപടി സഹായമാകുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു. പരിഷ്ക്കരണ നടപടികളുടെ അടുത്ത ഘട്ടത്തില്‍ സ്ക്രാപ്പിംഗ് നയം വ്യാപകമാക്കാനാണ് ആലോചിക്കുന്നത്.

ഇതിനിടെ സ്ക്രാപ്പിംഗ് നടപടികള്‍ സജീവമാക്കി വിവിധ കമ്ബനികള്‍ രംഗത്തെത്തി.. ടാറ്റ മോട്ടോഴ്സാണ് പൊളിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ മുൻനിരയിലുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തെ മൂന്നാമത്തെ രജിസ്റ്റേർഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്‌എഫ്) ചണ്ഡീഗഡില്‍ പ്രവർത്തനം ആരംഭിച്ചു. ‘റീസൈക്കിള്‍ വിത്ത് റെസ്‌പെക്‌ട്’ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്രാപ്പിംഗ് കേന്ദ്രത്തില്‍ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങള്‍ പൊളിക്കുന്നത്. പ്രതിവർഷം 12,000 വാഹനങ്ങള്‍ വരെ ഉള്‍കൊള്ളാൻ സാധിക്കുന്നതാണ് ഈ കേന്ദ്രം.

ടാറ്റ മോട്ടോഴ്‌സ് തന്നെ വികസിപ്പിച്ചെടുത്ത് പ്രവർത്തിപ്പിക്കുന്ന രജിസ്റ്റേർഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയില്‍ എല്ലാ ബ്രാൻഡുകളുടെയും വാണിജ്യ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യാൻ സാധിക്കും. കമ്ബനിയുടെ സുസ്ഥിത സംരംഭങ്ങള്‍ കൂടുതല്‍ ശക്തമാക്കികൊണ്ടാണ് രാജസ്ഥാനിലെ ജയ്‌പൂരിലും ഒഡിഷയിലെ ഭുവനേശ്വറിനും സൂറത്തിലും സ്‌ക്രാപ്പിംഗ് കേന്ദ്രം പ്രവർത്തിക്കുന്നത്.
പരിസ്ഥിതി സൗഹാർദ്ദപരമായ രീതികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘റീസൈക്കിള്‍ വിത്ത് റെസ്‌പെക്‌ട്’ എല്ലാ ബ്രാൻഡുകളുടെയും ലൈഫ് എൻഡ് വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ്. തടസ്സമില്ലാത്തതും കടലാസ് രഹിതവുമായ പ്രവർത്തനങ്ങള്‍ക്ക് പൂർണമായും ഡിജിറ്റല്‍ സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നത്. ടയറുകള്‍, ബാറ്ററികള്‍, ഇന്ധനം, എണ്ണ, മറ്റ് ദ്രാവകങ്ങള്‍, വാതകങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ സുരക്ഷിതമായി വേർതിരിച്ചെടുക്കാൻ പ്രത്യേക സ്റ്റേഷനുകളുണ്ട്. യാത്ര, വാണിജ്യ വാഹനങ്ങളുടെയും ആവശ്യകതകള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സൂക്ഷ്മമായ ഡോക്യുമെന്റേഷനും പൊളിക്കല്‍ പ്രക്രിയയും ഓരോ വാഹനത്തിനും വിധേയമാകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, പൊളിക്കുന്ന പ്രക്രിയ വിശദാംശങ്ങളിലേക്ക് പരമാവധി ശ്രദ്ധ ഉറപ്പാക്കുന്നു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular