Saturday, May 4, 2024
HomeKeralaമീനുളിയാംപാറ ടൂറിസ്റ്റ് കേന്ദ്രമായി തുറന്ന് കൊടുക്കണം: എ. ഐ. വൈ. എഫ്

മീനുളിയാംപാറ ടൂറിസ്റ്റ് കേന്ദ്രമായി തുറന്ന് കൊടുക്കണം: എ. ഐ. വൈ. എഫ്

ണ്ണപ്പുറം: മുള്ളരിങ്ങാടിന്റെ വികസനത്തിന് ഏറെ സഹായകരമായ മീനുളിയാംപാറയും , കോട്ടപ്പാറയും ടൂറിസ്റ്റ് കേന്ദ്രമായി തുറന്ന് കൊടുക്കാൻ ഗവണ്‍മെൻ്റ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.

ഐ. വൈ. എഫ് മുള്ളരിങ്ങാട് മേഖലാ കണ്‍വൻഷൻ ആവശ്യപ്പെട്ടു.ദിനംപ്രതി നൂറ് കണക്കിന് ആളുകള്‍ വന്നു കൊണ്ടിരുന്ന മീനുളിയാം പാറ ഫോറസ്റ്റ് അധികാരികള്‍ ചങ്ങല ഇട്ട് ബ്ലോക്ക് ചെയ്യുകയും, ആളുകള്‍ക്ക് പ്രവേശനനിരോധനം ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇവിടെ എത്തുന്ന ആളുകള്‍ക്ക് ഭയരഹിദമായി വന്നു പോകാനുള്ള അവസരം ഉണ്ടാക്കാൻ അധികാരികള്‍ ശ്രദ്ധിക്കണമെന്നും സമീപപ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ തൊമ്മൻകുത്ത്, ആനയടിക്കുത്ത്, കാറ്റാടിക്കടവ് എന്നീ പ്രദേശങ്ങള്‍ കൂടി ചേർത്ത് ടൂറിസത്തിൻ്റെ ഹബാക്കി ഈ പ്രദേശത്തെ മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണം.

കണ്‍വൻഷനില്‍ സി. പി. ഐ ജില്ലാ കമ്മറ്റി അംഗം പി.പി. ജോയി, ഇ.

കെ. അജിനാസ് ,കെ.ആർ സാല്‍മോൻ, വി.കെ. സതീശൻ, ഇ.വി. ശിവദാസ്, രാഹുല്‍ സോമൻ എന്നിവർ പ്രസംഗിച്ചു. വി.എസ്. സനൂബ്( പ്രസിഡൻ്റ് )രാഹുല്‍ സോമൻ,( സെക്രട്ടറി )എന്നിവരടങ്ങുന്ന മേഖലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular