Saturday, April 27, 2024
HomeKeralaപ്രതിഷേധക്കടല്‍; വ്യാപാരസംരക്ഷണ യാത്രയ്ക്കു സമാപനം

പ്രതിഷേധക്കടല്‍; വ്യാപാരസംരക്ഷണ യാത്രയ്ക്കു സമാപനം

തിരുവനന്തപുരം: വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ വ്യാപാരസംരക്ഷണ യാത്രയ്ക്ക് തലസ്ഥാന നഗരയില്‍ പ്രൗഢോജ്വല സമാപനം.
14 ജില്ലകളില്‍നിന്നായി പതിനായിരക്കണക്കിനു വ്യാപാരി-വ്യവസായികള്‍ തങ്ങളുടെ പ്രതിഷേധവുമായി പുത്തരിക്കണ്ടം മൈതാനിയിലേക്ക് ഒഴുകിയെത്തിയത് അധികാരികള്‍ക്കു താക്കീതായി.

കഴിഞ്ഞ മാസം 29ന് ആരംഭിച്ച വ്യാപാരസംരക്ഷണ യാത്രയാണ് ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചത്.

സംരക്ഷണയാത്രയുടെ സമാപനത്തിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് സമരത്തില്‍ കേരളത്തിലെ വ്യാപാര മേഖല ഒന്നാകെ സ്തംഭിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ചെറുകിട വ്യാപാരമേഖല തകർന്നാല്‍ കേരളം ചെറുകിട ഇടത്തരം സംരംഭകരുടെ ശവപ്പറന്പ് ആകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പെരിങ്ങമല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് പി. കുഞ്ഞാവുഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യാ മേച്ചേരി, സംസ്ഥാന ട്രഷറർ ദേവരാജൻ, കെസിഡിഎ സംസ്ഥാന പ്രസിഡന്‍റ് എ.എൻ. മോഹൻ, കെഎച്ച്‌ആർഎ സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാല്‍, കെ.വി. അബ്ദുള്‍ ഹമീദ്, ബാബു കോട്ടയില്‍, എം.കെ. തോമസുകുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, കെ.കെ. വാസുദേവൻ, സണ്ണി പൈന്പിള്ളില്‍, കെ. അഹമ്മദ് ഷെരീഫ്, പി.കെ. ബാപ്പു ഹാജി, സബിൻരാജ്, വി.എം. ലത്തീഫ്, എം.ജെ. റിയാസ്, അഷ്റഫ് മൂത്തേടത്ത്, സലിം രാമനാട്ടുകര, സുബൈദാ നാസർ, വൈ. വിജയൻ, ധനീഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular