Friday, May 3, 2024
HomeUSAട്വലൈറ്റ് മീഡിയ പ്രൊഡക്ഷന്റെയും , മസാറ്റോ ഇവെന്റ്‌സിന്റെയും വാർഷികാഘോഷം മാർച്ച് 1 ന് ന്യൂജേഴ്സിയിൽ

ട്വലൈറ്റ് മീഡിയ പ്രൊഡക്ഷന്റെയും , മസാറ്റോ ഇവെന്റ്‌സിന്റെയും വാർഷികാഘോഷം മാർച്ച് 1 ന് ന്യൂജേഴ്സിയിൽ

അമേരിക്കയിൽ സ്റ്റിൽസ് &വീഡിയോ കവറേജ് രംഗത്ത് ഏറെ സുപരിചതനും , സജീവ സാന്നിധ്യവുമായ ഷിജോ പൗലോസിന്റെ സംരംഭമായ ട്വലൈറ്റ് മീഡിയ പ്രൊഡക്ഷന്റെ പതിനഞ്ചാമത് വാർഷികവും, അമേരിക്കയിലുടനീളം ഒട്ടേറെ വർണാഭമായ ചടങ്ങുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന വേദികളും, മാസ്മരികമായ ശബ്‌ദ സംവിധാനങ്ങളും ഒരുക്കി പ്രശസ്തി നേടിയ ടോം ജോസഫ് നേതൃത്വം നൽകുന്ന മസാറ്റോ ഇവന്റസിന്റെ അഞ്ചാം വാർഷികവും മാർച്ച് 1 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ന്യൂജേഴ്‌സിയിൽ വെച്ച് സംഘടിപ്പിക്കുന്നു. ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട്സ് പാലസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ അങ്കമാലി എം.എൽ.എ റോജി ജോണും , ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ ജഡ്‌ജ്‌ ജൂലി മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സാമൂഹിക-സാംസ്‌കാരിക-മാധ്യമ -ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

നാളിതു വരെ ഞങ്ങളുടെ വിജയവീഥിയിൽ കൈത്താങ്ങായ എല്ലാവർക്കുമുള്ള സമർപ്പണമാണ് ഈ ജനകീയ ആഘോഷമെന്ന് ഷിജോ പൗലോസും , ടോം ജോസഫും പറഞ്ഞു. ഒട്ടേറെ കലാകാരൻമാരും , കലാകാരികളും പങ്കെടുക്കുന്ന താള-മേള-നൃത്ത സമന്വയമായ ചടങ്ങാണ് അരങ്ങേറുകയെന്നും അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular