മലപ്പുറം : താനൂരില്‍ പട്ടാപ്പകല്‍ അതിഥി തൊഴിലാളിയെ ആക്രമിച്ചു കവര്‍ച്ച . താനൂര്‍ റെയില്‍വേ സ്റ്റേഷനിലാണു സംഭവം.
കൊല്‍ക്കത്ത സ്വദേശി രത്തന്‍ ദാസാണ് ക്രൂരമായ ആക്രമണത്തിനും കവര്‍ച്ചയ്ക്കുമിരയായത്.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ രത്തന്‍ദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.