Saturday, May 4, 2024
HomeIndiaപുരാവസ്തുതട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം

പുരാവസ്തുതട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം

കൊച്ചി ; പുരാവസ്തുതട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം.ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലാണ്.ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് എറണാകുളം എ സി ജെ എം കോടതിയിലാണ്.

ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത് രണ്ട് ദിവസം മുമ്ബാണ്. മൂന്ന് പേര്‍ മാത്രമാണ് ഇതില്‍ പ്രതികളായിയുള്ളത്. മൂന്നാം പ്രതി കെ സുധാകരന്റെ അടുത്തയാളായ എബിന്‍ എബ്രഹാമാണ്.
നിരവധി വ്യക്തികള്‍ പുരാവസ്തു ഇടപാടിന്റെ ഭാഗമായി മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്ത് ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്.ഇതില്‍ തെളിവുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സുധാകരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ മുന്‍കൂര്‍ ജാമ്യമുണ്ടായിരുന്നതിനാല്‍ പിന്നീട് വിട്ടയ്ക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് പറയുന്നത് കൂടുതല്‍ പ്രതികള്‍ക്കെതിരെ അടുത്ത കുറ്റപത്രത്തില്‍ കുറ്റം ചുമത്തുമെന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular