Thursday, May 9, 2024
HomeEntertainmentആർസനലിന് വിജയം; ഒന്നാമത്.

ആർസനലിന് വിജയം; ഒന്നാമത്.

ലണ്ടൻ ∙ സീസണിന്റെ പാതിക്കാലത്തു നഷ്ടമായ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ആർസനൽ തിരികെപ്പിടിച്ചു.    ബ്രെന്റ്ഫഡിനെ 2–1നു തോ‍ൽപിച്ച മത്സരത്തോടെയാണ് താൽക്കാലികമായി ആർസനൽ ഒന്നാമത് എത്തിയത്. ആർസനലിന്റെ തുടർച്ചയായ 8–ാം വിജയമാണിത്. ഡെക്ലാൻ റൈസ് (19), കായ് ഹാവേട്സ് (86) എന്നിവരാണ് ആർസനലിന്റെ ഗോളുകൾ നേടിയത്. (86) എന്നിവരാണ് ആർസനലിന്റെ ഗോളുകൾ നേടിയത്.

28 കളിയിൽ ആർസനലിന് 64 പോയിന്റായി. ലിവർപൂൾ (27 കളിയിൽ 63), മാഞ്ചസ്റ്റർ സിറ്റി (27 കളിയിൽ 62) എന്നിവർ പിന്നിലുണ്ട്.  ലിവർപൂൾ – മാൻ. സിറ്റി മത്സരം സമനിലയായാൽ ഗോൾവ്യത്യാസക്കണക്കി‍ൽ ആർസനലിന് ഒന്നാം സ്ഥാനത്തുടരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular